ഈദ് ദിനത്തിൽ സൂപ്പർമാർക്കറ്റുകൾ പ്രവർത്തിക്കില്ല; രണ്ടാം ദിവസം തുറക്കും

കുവൈത്ത് സിറ്റി: ഈദുൽഫിത്തർനോട് അനുബന്ധിച്ച് സൂപ്പർമാർക്കറ്റുകൾ പെരുന്നാൾ ആദ്യദിവസം പ്രവർത്തിക്കില്ല. ഫെഡറേഷൻ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.എന്നാൽ ഈദുൽ ഫിത്തർ രണ്ടാം ദിവസം രാവിലെ 8 മണി മുതൽ രാത്രി 12 മണി വരെ സൂപ്പർമാർക്കറ്റുകൾ പ്രവർത്തിക്കുമെന്നും ഫെഡറേഷൻ അറിയിച്ചു.

അതോടൊപ്പം കാറ്ററിംഗ് സർവീസുകൾ ആദ്യ രണ്ടു ദിവസവും പ്രവർത്തിക്കില്ലെന്നും പെരുന്നാൾ മൂന്നാം ദിവസം രാവിലെ 8 മണി മുതൽ വൈകിട്ട് മൂന്നു മണി വരെ സേവനങ്ങൾ ലഭ്യമാകുമെന്നും വ്യക്തമാക്കി.