ഹവാലിയിൽ നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസികൾക്കിടയിൽ തർക്കം

കുവൈത്ത് സിറ്റി: ഹവാലിയിൽ നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസികൾക്കിടയിൽ തർക്കം. ഭക്ഷണ വിതരണത്തെ ചൊല്ലിയാണ് ഹവാലിയിലെ ഒരു ബിൽഡിംഗിന് മുകളിൽ തർക്കമുണ്ടായത്.

കൊറോണ ബാധയെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസികൾക്കിടയിൽ ഉണ്ടായ തർക്കം മൂർച്ഛിച്ച് കൈയേറ്റമായ വീഡിയോ നവമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച് ഒത്തുതീർപ്പാക്കിയതോടെ കേസുകളൊന്നും രജിസ്റ്റർ ചെയ്തില്ല.