കുവൈറ്റിലെ പള്ളികൾ തുറക്കാൻ ഒരുങ്ങുന്നു

കുവൈറ്റ് സിറ്റി: കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചിട്ട പള്ളികൾ പതിയെ തുറക്കാനുള്ള പദ്ധതികൾ ഒരുങ്ങുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ തേടിയാണ് പള്ളികൾ തുറക്കാൻ പദ്ധതിയിടുന്നതെന്ന് അൽ റായ് റിപ്പോർട്ട് ചെയ്യുന്നു.

ജനവാസം കുറവുള്ള സ്ഥലങ്ങളിലെ പള്ളികളാണ് ആദ്യഘട്ടത്തിൽ തുറക്കുന്നത്. ജനവാസം കൂടുതലുള്ള സ്ഥലങ്ങളിലെ പള്ളികൾ അടുത്ത ഘട്ടത്തിൽ ആയിരിക്കും തുറക്കുക എന്നും ഇസ്ലാമിക് എഫയേർസ് മന്ത്രി ഫഹദ് അൽ അഫാസി പറഞ്ഞു.

കൊറോണ വ്യാപനം തടയുന്നതിന് ആവശ്യമായ പ്രതിരോധ നടപടികളെല്ലാം ഉറപ്പുവരുത്തിയതിനു ശേഷം മാത്രമായിരിക്കും പള്ളികൾ തുറക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.