ഈദ് അവധിക്ക് ശേഷം കുവൈത്തിൽ റാപിഡ് ടെസ്റ്റ് സെന്ററുകൾ തുറക്കുന്നു

കുവൈത് സിറ്റി : ഈദ് ഉൽ ഫിത്ർ അവധിക്ക് ശേഷം ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സെന്ററുകൾ വഴി വേഗത്തിൽ കണ്ടുപിടിക്കാനുതകുന്ന വിധത്തിലുള്ള റാപിഡ് ടെസ്റ്റ് കേന്ദ്രങ്ങൾ തുറക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.ജാബിർ സ്റ്റേഡിയത്തിന് അടുത്തുള്ള റാപിഡ് ടെസ്റ്റ് സെന്റർ ആയിരിക്കും ആദ്യം തുറക്കുക.പിന്നീട് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. റാൻഡം സാമ്പിളുകൾ ശേഖരിച്ച് ടെസ്റ്റ് നടത്തി ഉടൻ തന്നെ റിസൾട്ട് അറിയിക്കുന്ന ഏർപ്പാടാണ് ഇത്തരം സെന്ററുകളിൽ സജ്ജീകരിക്കുന്നത്.