കുവൈറ്റിൽ മെയ് 30 ന് ശേഷം ഭാഗിക കർഫ്യുവിന് സാധ്യത

ഇപ്പോൾ നടപ്പിലുള്ള സമ്പൂർണ ലോക്ക് ഡൗൺ മേയ്‌ 30 ന് അവസാനിക്കാനിരിക്കെ തുടർന്ന് ഭാഗിക കർഫ്യു ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചനപ്രകാരമാണിത്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾക്കനുസരിച്ച് മറ്റ് ഡിപ്പാർട്മെന്റുകൾ നടപടികൾ സ്വീകരിക്കും.
പുതിയ കോവിഡ് ഹോട്ട് സ്പോട്ടുകൾ ആയ ഫർവാനിയ , മൈദാൻ ഹവാലി തുടങ്ങിയ സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സാധ്യത ഉണ്ട്. മാസ്ക് ധരിക്കലും അകലം പാലിക്കലും കർശനമായി നടപ്പിലാക്കുമെന്നും ഈ സൂചനാ റിപ്പോർട്ടുകളിൽ കാണുന്നു