കുവൈറ്റിൽ ഭൂകമ്പം അനുഭവപ്പെട്ടു

കുവൈറ്റ് സിറ്റി: കുവൈത്തിൽ ഭൂകമ്പം അനുഭവപ്പെട്ടതായി നാഷണൽ സീസ്മോളജിക്കൽ നെറ്റ്‌വർക്ക് രേഖപ്പെടുത്തി. 5.1 റിക്ടർ സ്കെയിലിലുള്ള മിതമായ ഭൂകമ്പമാണ് അനുഭവപ്പെട്ടത്.

പടിഞ്ഞാറേ ഇറാനിലും കുവൈറ്റിലെ നിരവധി തീരദേശവാസികൾക്കുമാണ് ഭൂകമ്പം കൂടുതലായി അനുഭവപ്പെട്ടത്. ഭൂകമ്പത്തിൽ തീരദേശവാസികൾക്ക് ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായതായും രേഖപ്പെടുത്തിയിട്ടുണ്ട്.