കുവൈത്തിൽ കോവിഡ് മൂലം നാല് മലയാളികൾ കൂടി മരിച്ചു

കുവൈറ്റ് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കുവൈത്തിൽ കോവിഡ് മൂലം നാല് മലയാളികൾ കൂടി മരിച്ചു.

മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി ചോലക്കര വീട്ടിൽ ബദറുൽ മുനീർ(38), പത്തനംതിട്ട പുതുക്കുളം മലയാളപുഴ ഏറം ജൈസൺ വിലയിൽ അന്നമ്മ ചാക്കോ(58) ഇവർ കുവൈത്തിലെ അൽ ഷാബ് മെഡിക്കൽ സെന്ററിലെ നഴ്സായിരുന്നു. തൃശൂർ വാടാനപ്പള്ളി കൊരട്ടി പറമ്പിൽ ഹസ്ബുല്ല ഇസ്മായിൽ(65), കോഴിക്കോട് പാറോപ്പടി സ്വദേശി സാദിഖ് ചെറിയ തോപ്പിൽ(49) എന്നിവരാണ് മരിച്ചത്.

ഇതോടെ കുവൈത്തിൽ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 22 ആയി.