നഴ്‌സുമാര്‍ക്ക് ക്ഷാമം:എമർജൻസി ഡിപ്പാർട്മെന്റിൽ നിന്നും 215 നഴ്‌സുമാരെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി നിയമിച്ചു.

കുവൈത്ത് സിറ്റി :കുവൈത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നഴ്‌സുമാര്‍ക്ക് ക്ഷാമമെന്ന് റിപ്പോർട്ടുകൾ. ഇത് പരിഹരിക്കുവാൻ എമർജൻസി മെഡിക്കൽ ഡിപ്പാർട്മെന്റുകളിൽ നിന്നും വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് 215 നഴ്‌സുമാരെ മാറ്റി നിയമിച്ചു. കഴിഞ്ഞ ഒക്ടോബർ മുതൽ ഈ ജനുവരിവരെയായിട്ടാണ് സ്ഥലം മാറ്റം നടപ്പിൽ വരുത്തിയത്. ജാബർ അൽ അഹ്മദ്, ജഹ്‌റ, സബാഹ്, അമിരി, ഫർവാനിയ, തുടങ്ങിയ സ്ഥലങ്ങളിലെ ഹോസ്പ്പിറ്റലുകളിലേക്കാണ് നഴ്‌സുമാരെസ്ഥലംമാറ്റി നിയമിച്ചത്.