രണ്ടാം ഘട്ട വിമാന സർവീസ് ഇന്ന് മുതൽ ; കുവൈത്തിൽ നിന്ന് 14 സർവീസുകൾ

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി ആരംഭിച്ച പ്രത്യേക വിമാന സർവീസുകളുടെ രണ്ടാം ഘട്ടത്തിൽ 169 വിമാനങ്ങൾ കൂടി ഉൾപ്പെടുത്തും. ജൂൺ 13 വരെയാണ് സർവീസുകൾ നീട്ടിയിരിക്കുന്നത്. പുതിയതായി ഏർപ്പെടുത്തിയിരിക്കുന്ന വിമാന സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും.

ഇതിൽ 140 വിമാനങ്ങളും ഗൾഫ് മേഖലയിലേക്കാണ്. 81 വിമാനങ്ങൾ യു.എ.ഇ യിലേക്കും, സൗദി, ഒമാൻ എന്നിവിടങ്ങളിലേക്ക് 15 സർവീസുകൾ വീതവും, കുവൈറ്റിലേക്ക് 14 ഉം, ഖത്തർ 11ഉം , ബഹ്‌റൈൻ 5ഉം വിമാനങ്ങൾ പുതിയതായി സർവീസ് നടത്തും.

ഇതോടെ ആകെ 429 വിമാനങ്ങൾ ആണ് രണ്ടാം ഘട്ടത്തിൽ സർവീസ് നടത്തുക. മെയ് 7 ന് ആരംഭിച്ച പ്രത്യേക സർവീസിലൂടെ ഇതുവരെ 98 രാജ്യങ്ങളിൽ നിന്നായി 70, 000 ൽ അധികം ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചിട്ടുണ്ട്