കുവൈറ്റിൽ മെയ് 30ന് ശേഷം 24 മണിക്കൂർ കർഫ്യൂ ഉണ്ടാകില്ല

കുവൈത്ത് സിറ്റി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച 24 മണിക്കൂർ കർഫ്യൂ മെയ് 30 ന് ശേഷം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മെയ് 30 ന് ശേഷം നടപ്പാക്കാനുദ്ദേശിക്കുന്ന ഭാഗിക കർഫ്യു വിശദാംശങ്ങൾ മെയ് 29നോട് കൂടി മന്ത്രിസഭ പ്രഖ്യാപിക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

കൊറോണ വ്യാപനത്തെ തുടർന്ന് മെയ് 10നാണ് 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചിരുന്നത്.