ആരോഗ്യ പ്രവർത്തകരുടെ ക്വാറന്റൈൻ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഒരുങ്ങി കുവൈറ്റ് ഗവൺമെന്റ്

കുവൈറ്റ് സിറ്റി : ആരോഗ്യ പ്രവർത്തകരുടെ ക്വാറന്റൈൻ താമസ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഒരുങ്ങി കുവൈറ്റ് സർക്കാർ. ഡഥാമോൻ സ്പോർട്സ് ക്ലബ്ബിലെ ഹാളുകൾ ക്വാറന്റൈനിനായി വിട്ടു നൽകുന്നതിന് വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പബ്ലിക് സ്പോർട്സ് അതോറിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഫർവാനിയ ആശുപത്രിയിലെ ജീവനക്കാരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുന്നതിനായാണ് ഹാളുകൾ ഏറ്റെടുക്കുന്നത്.കൂടാതെ മറ്റു സ്വകാര്യ കമ്പനികളോടും ഹൗസിംഗ് യൂണിറ്റുകളും വിട്ടുനൽകാൻ മന്ത്രിസഭ ആവശ്യപ്പെട്ടിട്ടുണ്ട്.