പൊതുമാപ്പ് ക്യാമ്പിൽ കഴിയുന്ന മലയാളികളുടെ ആദ്യ സംഘം ഇന്ന് പുറപ്പെടും

കുവൈറ്റ് സിറ്റി: പൊതുമാപ്പ് ക്യാമ്പിൽ കഴിയുന്ന മലയാളികളുടെ ആദ്യസംഘം ഇന്ന് നാട്ടിലേക്ക് പുറപ്പെടും. പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി കുവൈറ്റ് ഗവൺമെന്റ് ആണ് വിമാനം ഏർപ്പെടുത്തിയത്. ജസീറ എയർവെയ്സ് വിമാനത്തിൽ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമാണ് വിമാന സർവീസുകൾ ഉണ്ടാവുക.

കേരളത്തിലേക്കുള്ള ആദ്യ വിമാനം ഇന്ന് കുവൈറ്റ് സമയം 12 30ന് കോഴിക്കോട്ടേക്കും തൊട്ടുപിന്നാലെ 3 30ന് കൊച്ചിയിലേക്കും പുറപ്പെടും. കൊച്ചിയിലേക്ക് ബുധനാഴ്ചയും സർവീസുണ്ട്.

കഴിഞ്ഞ ആഴ്ച വിജയവാഡ, ലക്ക്നൗ എന്നിവിടങ്ങളിലേക്ക് 425 പ്രവാസികൾ തിരിച്ചെത്തിയിരുന്നു. കുവൈത്തിലെ പൊതുമാപ്പ് ക്യാമ്പിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാറിന് നിർദേശം നൽകിയിരുന്നു.