കൊറോണ ബാധിച്ച ആരോഗ്യ പ്രവർത്തകർക്ക് പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രാലയം

കുവൈറ്റ് സിറ്റി : കൊറോണ രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകർക്ക് പുതിയ നടപടി ക്രമങ്ങൾ സ്വീകരിച്ച് ആരോഗ്യമന്ത്രാലയം.

രണ്ട് വിഭാഗങ്ങളായാണ് നടപടിക്രമങ്ങൾ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ രോഗബാധിതനുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആരോഗ്യ പ്രവർത്തകരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കും. പിന്നീട് ഇവരുടെ സ്രവം പരിശോധനയ്ക്ക് അയക്കുകയും അഞ്ചാം ദിവസത്തെ പരിശോധനയിലും രോഗലക്ഷണങ്ങൾ ഒന്നും കാണിക്കാതെ ഫലം നെഗറ്റീവ് ആണെങ്കിൽ ഏഴാം ദിവസം മുതൽ ആരോഗ്യപ്രവർത്തകർ ജോലിക്കായി പ്രവേശിക്കേണ്ടതാണ്.

രണ്ടാം ഘട്ടത്തിൽ, ആരോഗ്യ പ്രവർത്തകരുടെ സ്രവ പരിശോധന പോസിറ്റീവ് ആണെങ്കിൽ രണ്ടാഴ്ച അവരെ ക്വാറന്റൈനിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയും പിന്നീട് പതിമൂന്നാം ദിവസത്തെ സ്രവ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ പതിനാലാം ദിവസം മുതൽ അവർ ജോലിക്ക് പ്രവേശിക്കേണ്ടതുമാണ്.