കുവൈത്തിൽ ഇന്ന് കോവിഡ് ബാധിതരെക്കാൾ അധികം രോഗമുക്തർ

കുവൈറ്റ്‌ സിറ്റി: കുവൈത്തിൽ ഇന്ന് പുതിയ കോവിഡ് ബാധിതരെക്കാൾ അധികം രോഗമുക്തർ. 200 ഇന്ത്യക്കാർ ഉൾപ്പെടെ 608 പേര് രോഗികൾ ആയപ്പോൾ 685 പേർ രോഗമുക്തി നേടി. ഇതുവരെ രോഗമുക്തി നേടിയവർ 7306 പേരാണ്. നിലവിൽ 15097 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 196 പേർ ഗുരുതരാവസ്ഥയിലാണ്. ഇന്ന് ഏഴു പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 172 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2395 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 276207 സാമ്പിളുകൾ പരിശോധിച്ചു.