കുവൈത്ത് ഉടൻതന്നെ കൊറോണ മുക്തമാകുമെന്ന് പഠന റിപ്പോർട്ട്

കുവൈറ്റ് സിറ്റി: കുവൈത്ത് ഉടനെ കൊറോണ മുക്തമാകുമെന്ന് പുതിയ പഠന റിപ്പോർട്ട്. സ്ഥിതിവിവര കണക്ക് പ്രകാരമാണ് ഇത്തരമൊരു നിഗമനത്തിൽ എത്തിയിരിക്കുന്നത്.

കുവൈറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ ജിഹാദ് അൽ ദലാൽ നടത്തിയ സ്ഥിതിവിവര കണക്ക് പ്രകാരം കഴിഞ്ഞ ദിവസങ്ങളിലായി കൊറോണ പോസിറ്റീവ് കേസുകൾ കുറയുന്നതായും നെഗറ്റീവ് കേസുകൾ കൂടുന്നതായും പറയുന്നുണ്ട്.

കൂടാതെ ജൂൺ 17 ഓടുകൂടി കൊറോണ വ്യാപനം 97% കുറയുമെന്നും തുടർന്ന് ജൂൺ 26 ഓടുകൂടി 99% കുറഞ്ഞ കുവൈറ്റ് കൊറോണ മുക്തമാകുംമെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്.