ഇന്ത്യൻ വീട്ടുജോലിക്കാരി കുവൈത്തിൽ ആത്മഹത്യ ചെയ്തു

കുവൈത്ത് സിറ്റി :ഇന്ത്യൻ വീട്ടുജോലിക്കാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഫർവാനിയയിലെ സബാഹ് അൽ നാസറിലാണ് സംഭവം. ജോലി ചെയ്യുന്ന വീട്ടിലെ ഒരു സ്പോർട്സ് ഉപകരണത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നാട്ടിലെ വീട്ടുകാരുമായുള്ള പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം നാട്ടിലെ വീട്ടുകാരുമായി ഫോണിൽ വാക്കുതർക്കം ഉണ്ടായതായി ശ്രദ്ധിച്ചിരുന്നു എന്ന് ജോലി ചെയ്യുന്ന വീട്ടിലെ ഉടമസ്ഥൻ പോലീസിനോട് പറഞ്ഞു. സബാഹ് അൽ നാസ്സർ പോലീസ് സ്റ്റേഷനിൽ ആത്മഹത്യ രജിസ്റ്റർ ചെയ്തു.