കർഫ്യൂ നിയമലംഘനം :19 പേർ കൂടി അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കർഫ്യൂ നിയമങ്ങൾ ലംഘിച്ച 19 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 13 കുവൈറ്റ് പൗരന്മാരെയും 6 പ്രവാസികളെയുമാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്തവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടികൾ ആരംഭിച്ചു.