വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന താക്കീത് നൽകി കുവൈറ്റ് സർക്കാർ

കുവൈറ്റ് സിറ്റി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾ ക്കെതിരെ കർശന താക്കീത് നൽകി കുവൈറ്റ് സർക്കാർ. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ കമ്മ്യൂണിക്കേഷൻസ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസങ്ങളിലായി വ്യാജവാർത്തകളും വ്യാജ അക്കൗണ്ടുകളും കൂടുതലായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ താക്കീത് നൽകിയതെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. കൂടാതെ ഇപ്പോൾ ശ്രദ്ധയിൽപ്പെട്ട വ്യാജ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും വ്യാജവാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും സർക്കാർ തീരുമാനിച്ചു.