മെയ് 31 മുതൽ കുവൈറ്റ് സാധാരണജീവിതത്തിലേക്ക്

കുവൈറ്റ് സിറ്റി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക് ഡൗൺ മെയ് 30ന് കുവൈറ്റിൽ അവസാനിക്കും. 31 മുതൽ കുവൈറ്റ് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. വൈകീട്ട് 6 മണി മുതൽ രാവിലെ 6 മണി വരെയുള്ള ഭാഗിക കർഫ്യൂ ആണ് മെയ് 31 മുതൽ കുവൈത്തിൽ നടപ്പാക്കുന്നത്.

എന്നാൽ കൊറോണ വ്യാപനം ഏറെയുള്ള ഹവാല്ലി, നഖ്‌റ, മൈദാൻ ഹവല്ലി, ഖൈതാൻ, ഫർവാനിയ, എന്നിവിടങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ആയി തന്നെ തുടരും.

മന്ത്രിസഭായോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തിൽ കുവൈറ്റ് പ്രധാനമന്ത്രി ഷെൽഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.