ലോക്ക് ഡൗൺ : ഭക്ഷണവും ആരോഗ്യ പരിരക്ഷയും സർക്കാർ നൽകും

കുവൈത്ത് സിറ്റി: മെയ് 31ന് ശേഷവും സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പാക്കുന്ന ഇടങ്ങളിലേക്ക് ആവശ്യമായ ഭക്ഷണവും ആരോഗ്യ പരിരക്ഷയും പാചകത്തിന് ആവശ്യമായ ഗ്യാസ് സിലിണ്ടറും ഗവൺമെന്റ് നൽകും. ഫർവാനിയ, ഖൈതാൻ, ഹവല്ലി, നഖ്‌റ, മൈദാൻ ഹവല്ലി എന്നീ സ്ഥലങ്ങളിലാണ് മെയ് 31ന് ശേഷവും സമ്പൂർണ്ണ ലോക്ക് ഡൗൺ തുടരുന്നത്.

കൊറോണ വ്യാപനം നിയന്ത്രിതമാകാത്ത സ്ഥലങ്ങളിലാണ് സമ്പൂർണ ലോക്ക് ഡൗൺ തുടരുന്നത്. ബാക്കിയുള്ള സ്ഥലങ്ങളിൽ ഭാഗിക കർഫ്യൂ നടപ്പാക്കും. പ്രധാനമന്ത്രി ഉൾപ്പെടെ ചേർന്ന കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഈ കാര്യങ്ങളിൽ തീരുമാനം എടുത്തത്.