ആദ്യഘട്ടത്തിൽ പള്ളികളിൽ വെള്ളിയാഴ്ച നമസ്കാരം ഉണ്ടാകില്ല

കുവൈത്ത് സിറ്റി: ഭാഗിക കർഫ്യൂ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പള്ളികളിൽ വെള്ളിയാഴ്ച നമസ്കാരം ആദ്യഘട്ടത്തിൽ ഉണ്ടാകില്ല. റസിഡൻഷ്യൽ ഏരിയകളിലെ പള്ളികളാണ് ആദ്യഘട്ടത്തിൽ തുറക്കുന്നത്.

ഇസ്ലാമിക് അഫയേഴ്സ് മന്ത്രി അൽ അഫാസി ആണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ പള്ളികൾ അണുവിമുക്തമാക്കിയതിനു ശേഷമായിരിക്കും തുറക്കുക. അടുത്ത ഞായറാഴ്ചയോടു കൂടി പ്രതിരോധ മന്ത്രാലയത്തിലെ ഏകോപനത്തോടും സഹകരണത്തോടുംകൂടി അണുനശീകരണ പ്രവർത്തികൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.