ഫർവാനിയയിൽ കൊറോണ ബാധിതൻ മൂന്നാം നിലയിൽ നിന്ന് ചാടി മരിച്ചു

കുവൈത്ത് സിറ്റി : ഫിലിപ്പീൻ സ്വദേശിയായ കൊറോണ ബാധിതൻ ഫ്ലാറ്റിലെ മൂന്നാം നിലയിൽ നിന്ന് ചാടി മരിച്ചു. ഫർവാനിയയിലെ ഫ്ലാറ്റിലെ മൂന്നാം നിലയിൽനിന്ന് ജനലിലൂടെ ചാടുകയായിരുന്നു. വിവരമറിഞ്ഞ് സെക്യൂരിറ്റി സേന സ്ഥലത്തെത്തിയപ്പോൾ താഴെ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

കൊറോണ ബാധ സ്ഥിരീകരിച്ച് ഫ്ലാറ്റിൽ ചികിത്സയിൽ കഴിയുന്നയാളാണ് മരിച്ചത്. മൃതദേഹം ഫോറൻസിക് പരിശോധനക്കായി വിട്ടു നൽകി.