ഖത്തർ അമീർ ഇന്ന് കുവൈത്ത് സന്ദർശിച്ചേക്കും.

കുവൈത്ത് സിറ്റി :ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ അഹ്മദ് അൽ താനി ഇന്ന് കുവൈത്ത് സന്ദർശിച്ചേക്കും. കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബർ അസ്സബാഹ് കിരീടാവകാശി ഷെയ്ഖ് നവാഫ്‌ അൽ അഹ്മദ് ജാബർ അസ്സബാഹ് പ്രധാനമന്ത്രി ഷെയ്ഖ് ജാബർ മുബാറക് അസ്സബാഹ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.സൗഹൃദ കൂടിക്കാഴ്ചയോടൊപ്പം മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നു കരുതപ്പെടുന്നു.