കുവൈത്തിൽ നടക്കാനിരുന്ന സോമാലിയ സഹായ ഉച്ചകോടി അനിശ്ചിതത്വത്തിൽ

കുവൈത്ത് സിറ്റി: ഈ വർഷം നടക്കാനിരുന്ന സോമാലിയ സഹായ ഉച്ചകോടി അനിശ്ചിതത്വത്തിൽ. കോവിഡിന്റെ പശ്ചാത്തലത്തിലാണ് മെഗാ ജീവകാരുണ്യ സംരംഭം അനിശ്ചിതത്വത്തിലായത്. സൊമാലിയയിൽ വിദ്യാഭ്യാസ സൗകര്യമൊരുക്കുന്നതിനായി സഹായിക്കാൻ സന്നദ്ധതയുള്ള രാജ്യങ്ങളുടെ ഉച്ചകോടി ചേരുന്നതിന് ഒരുക്കങ്ങൾ പുരോഗമിക്കുകയായിരുന്നു.

ഒരു കുട്ടിക്ക് വിദ്യാഭ്യാസം നൽകുന്നതിലൂടെ ഒരു തലമുറയെയാണ് വിദ്യാഭ്യാസ സമ്പന്നരാക്കുന്നത് എന്ന ലക്ഷ്യത്തോടെയായിരുന്നു ഉച്ചകോടി നടത്താൻ തീരുമാനിച്ചത്.

കൊറോണയുടെ പശ്ചാത്തലത്തിൽ എണ്ണവില കൂപ്പുകുത്തിയത് ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ ഘട്ടത്തിൽ ഉച്ചകോടി എന്നാണ് സാധ്യമാവുക എന്നതിനെ കുറിച്ച് വ്യക്തതയില്ല.