കുവൈറ്റിൽ പ്രവാസികളുടെ ആത്മഹത്യ കൂടുന്നു

കുവൈറ്റ് സിറ്റി: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കുവൈറ്റിൽ പ്രവാസികളുടെ ആത്മഹത്യ കൂടുന്നു. ഇന്നലെ ഒരു പ്രവാസി കൂടി ആത്മഹത്യ ചെയ്തിട്ടുണ്ട്. അൽ ക്വാറിയിലെ റൂമിൽ ഇലക്ട്രിക് വയറിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലായി ഫർവാനിയയിൽ ഒരു ഫിലിപ്പിനോ സ്വദേശിയെ ഫ്ലാറ്റിലെ മൂന്നാം നിലയിൽ നിന്ന് ചാടിയും, അൽ നസ്‌റിൽ ഒരു ശ്രീലങ്കൻ സ്വദേശിയായ വീട്ടുജോലിക്കാരിയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിലെ മൂന്നാമത്തെ പ്രവാസി ആത്മഹത്യയാണ് ഇന്നലെ റെക്കോർഡ് ചെയ്തത്.