ഹവല്ലിയിൽ നിന്ന് പ്രവാസികളെ കടത്താൻ ശ്രമിച്ച ഒരു ബസ് പിടിച്ചെടുത്തു

കുവൈറ്റ് സിറ്റി : ഹവല്ലിയിൽ നിന്ന് വിവിധ രാജ്യങ്ങളിലുള്ള 12 പ്രവാസികളെ കടത്താൻ ശ്രമിച്ച ഒരു ബസ്സ് സുരക്ഷാസേന പിടിച്ചെടുത്തു. കുവൈത്ത് ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ കടത്താൻ ശ്രമിച്ച പ്രവാസികൾക്ക് കർഫ്യു പാസ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്പൂർണ്ണ ലോക്ക് ഡൗൺ തുടരുന്ന ഹവല്ലിയിലെ പുറത്തേക്കും അകത്തേക്കും ഉള്ള കവാടങ്ങളിൽ കർശന പരിശോധനയാണ് സുരക്ഷാസേന നടത്തിവരുന്നത്. കർഫ്യൂ നിയമങ്ങൾ ലംഘിച്ച 12 പ്രവാസികൾക്കും ബസ് ഡ്രൈവർക്കെമെതിരെ വിവിധതരത്തിലുള്ള കേസുകൾ രജിസ്റ്റർ ചെയ്തു.