കുവൈത്തിൽ 1008 പുതിയ കൊറോണ പോസിറ്റീവ് കേസുകൾ കൂടി;11 മരണം

കുവൈത്ത് സിറ്റി :ഇന്ന് പുതിയതായി 1008 പേർക്കുകൂടി കോവിഡ് സ്വീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്വീകരിച്ചവരിൽ 229 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്താകെ രോഗം സ്ഥിരീകരിച്ച വരുടെ എണ്ണം 25192 ആയി. അതേസമയം ഇന്ന് 883 പേർ കോവിഡിൽ നിന്നും മുക്തിനേടി.

കൂടാതെ 11 പേർ കോവിഡിനെ തുടർന്ന് മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 205 ആയി. 15831 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 106 പേരുടെ നില ഗുരുതരമാണ്.