കല കുവൈറ്റ് ഏർപ്പെടുത്തുന്ന പ്രത്യേക വിമാനസർവീസ് രജിസ്ട്രേഷൻ ആരംഭിച്ചു

കുവൈറ്റ് സിറ്റി: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ കുവൈറ്റിൽ കുടുങ്ങിയ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ പ്രത്യേക വിമാന സർവീസുകൾ നടത്തുന്നു. ആർട്ട് ലവേർസ് അസോസിയേഷൻ ആയ കല കുവൈത്ത് ഏർപ്പെടുത്തുന്ന പ്രത്യേക വിമാന സർവീസ് രജിസ്ട്രേഷൻ ആരംഭിച്ചു.

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ http://kalakuwait.com/charteredflight എന്ന വെബ്സൈറ്റ് പോർട്ടലിൽ പേരുകൾ രജിസ്റ്റർ ചെയ്യണം. രോഗികൾ, ഗർഭിണികൾ, പ്രായമായവർ, ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ, സന്ദർശക വിസയിൽ വന്ന് വിസ കാലാവധി തീർന്നവർ, വിവിധ പരീക്ഷകൾക്കായി നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന വിദ്യാർഥികൾ എന്നിവർക്കായിരിക്കും മുൻഗണന നൽകുന്നത്.

കുവൈറ്റ് എയർവെയ്സുമായി സഹകരിച്ചാണ് ഇത്തരം പ്രത്യേക ചാർട്ടേർഡ് വിമാന സർവീസുകൾ നടത്തുന്നത്.