കുവൈത്തിലെ പ്രവാസികൾക്ക് നാട്ടിൽ നിന്നും മരുന്ന് എത്തിച്ചു കൊടുത്ത് കെഎംസിസി

കുവൈത്ത് സിറ്റി : കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ കുവൈത്തിലെ പ്രവാസികൾക്ക് നാട്ടിൽ നിന്നുള്ള മരുന്നുകൾ ലഭ്യമാകാത്തതിനെ തുടർന്ന് മരുന്ന് എത്തിച്ചു കൊടുത്ത് കെഎംസിസി. കെ എം സി സി മെഡിക്കൽ വിങ്ങും കുവൈത്ത് കെഎംസിസിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്.

നാട്ടിൽ നിന്നും കാർഗോ വഴി മരുന്ന് എത്തിച്ച് പ്രവാസികൾക്ക് വിതരണം ചെയ്തു. ഇന്നലെ നാലാംഘട്ട മരുന്നുവിതരണവും പൂർത്തിയായി. മെഡിക്കൽ വിങ്ങിന്റെ നേതൃത്വത്തിൽ മരുന്ന് വേർതിരിച്ച് പ്രവാസികളുടെ താമസസ്ഥലത്ത് മരുന്ന് എത്തിച്ചു കൊടുത്തു.