കുവൈത്തിൽ സന്ദർശക വിസ ഓഗസ്റ്റ് 31 വരെ നീട്ടി നൽകും

കുവൈത്ത് സിറ്റി: കൊറോണ വ്യാപനത്തിന് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ച സാഹചര്യത്തിൽ സന്ദർശക വിസയിൽ വന്ന് വിസ കാലാവധി കഴിഞ്ഞവർക്ക് ഓഗസ്റ്റ് 31 വരെ കാലാവധി നീട്ടി നൽകും. ആർട്ടിക്കിൾ 14(temporary visa) പ്രകാരമാണ് വിസാ കാലാവധി നീട്ടി നൽകുന്നത്.

https://moi.gov.kw/main/ എന്ന വെബ്സൈറ്റ് പോർട്ടലിലൂടെ വിസാ കാലാവധി പുതുക്കുന്നതിനായി അപേക്ഷ നൽകാം. പുതുക്കി ലഭിക്കുന്ന ഓരോ മാസത്തിനും ഒരു ദിനാർ (indain rupees 245) വീതം നൽകണം. മുൻപ് ആഭ്യന്തരമന്ത്രാലയം നീട്ടി നൽകിയിരുന്ന കാലാവധി മെയ് 31 അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.