കോവിഡ് : വടകര സ്വദേശി കുവൈത്തിൽ മരിച്ചു

കുവൈറ്റ് സിറ്റി :കുവൈറ്റിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന വടകര സ്വദേശി മരിച്ചു. വടകര ലോകനാർകാവ് സ്വദേശിയായ കോമള്ളി ശ്രീപത്മത്തിൽ അജയൻ(48) ആണ് മരിച്ചത്.

കോവിഡ് 19 വൈറസ് ബാധിച്ച് മിഷെറഫിലെ ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: സന്ധ്യ മക്കൾ: അഭിജിത്, ഹരിലാൽ