മലയാളി യുവാവ് കുവൈത്തിൽ ജോലിസ്ഥലത്ത് മരിച്ചു.

മലയാളി യുവാവ് കുവൈത്തിൽ ജോലിസ്ഥലത്ത് മരിച്ചു
കുവൈത്ത് :തൃശൂർ ചൂണ്ടൽ സ്വദേശിയായ സഞ്ജയൻ (കണ്ണൻ-42) ആണ് ജോലിസ്ഥലത്ത് വെച്ച് മരണപ്പെട്ടത്. ഐകിയ എന്ന സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ് പരേതനായ രവീന്ദ്രൻ, മാതാവ്: സുഭദ്ര ഭാര്യ :ബിനി, മക്കൾ :ആദിദേവ് (6),ആദിലക്ഷ്യ (1). സഹോദരിമാർ :സജിത, രഞ്ജിത, ഇന്ന്  സബാഹ് ഹോസ്പിറ്റലിൽ പൊതുദർശനത്തിന് വെച്ച ശേഷം രാത്രി 8:30 ന് കൊച്ചിയിലേക്കുള്ള കുവൈത്ത് എയർവേസിന്റെ വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. വെൽഫയർ കേരളയുടെ പ്രവർത്തകരും സലീം കൊമ്മേരിയുമാണ് നാട്ടിലേക്ക് മൃതദേഹം എത്തിക്കുവാനുള്ള നടപടികൾ പൂർത്തിയാക്കിയത്.