ഖൈതാനിലെ 18 പ്രദേശങ്ങളിൽ സെക്യൂരിറ്റി സേനയെ നിയോഗിച്ചു

കുവൈത്ത് സിറ്റി: സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പാക്കിയ ഖൈതാനിലെ 18 പ്രദേശങ്ങളിൽ ലോക്ക് നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ സുരക്ഷ സേനയെ നിയോഗിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇതിൽ തീരുമാനമെടുത്തത്.

നാഷണൽ ഗാർഡ് പെട്രോളും സുരക്ഷാ സംഘവും ഖൈതാനിലെ പ്രവേശന കവാടങ്ങളിൽ ഉൾപ്പെടെ 18 പ്രദേശങ്ങളിൽ ശനിയാഴ്ച വൈകിട്ട് ആറു മണിയോടുകൂടി സുരക്ഷാ നടപടികൾ ആരംഭിച്ചു.