കുവൈറ്റിൽ ഇന്ന് 851 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി :കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 851 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 27043 ആയി. അതേസമയം 1230 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 165 പേർ ഇന്ത്യക്കാരാണ്. കൂടാതെ രാജ്യത്ത് ഇന്ന് ഏഴ് മരണം കൂടി ഉണ്ടായി. ഇതോടെ രാജ്യത്തെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 212 ആയി.

15445 പേരാണ് ഇപ്പോൾ കുവൈത്തിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 200 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3349 പേരുടെ സ്രവം പരിശോധനയ്ക്കയച്ചു.