കുവൈത്തിൽ ആഭ്യന്തര ഉപമന്ത്രി ലോക്ക് ഡൗൺ പ്രദേശങ്ങൾ സന്ദർശിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ആഭ്യന്തര ഉപ മന്ത്രിയായ ഇസ്ലാം അൽ നഹാം ലോക്ക് ഡൗൺ പ്രദേശങ്ങൾ സന്ദർശിച്ചു. കൊറോണ വ്യാപനം ചെറുത്തുനിൽക്കുന്നതിന്റെ നടപടികളുടെ ഭാഗമായാണ് ഞായറാഴ്ച ഉപമന്ത്രി സന്ദർശനം നടത്തിയത്.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കണമെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു. സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രദേശങ്ങളായ ഹവല്ലി, ഖൈത്താൻ, ഫർവാനിയ എന്നിവിടങ്ങളിലെ സുരക്ഷാസേനയോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.