കുവൈറ്റിലെ ലോക്ക് ഡൗൺ പ്രദേശങ്ങളിൽ പകൽ സമയത്ത് പുറത്തിറങ്ങാം

കുവൈറ്റ് സിറ്റി : കുവൈറ്റിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രദേശങ്ങളിൽ ജനങ്ങൾക്ക് രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെ പുറത്തിറങ്ങാം. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പ്രദേശങ്ങൾക്കുള്ളിൽ മാത്രമേ അനുമതിയുള്ളു. സുരക്ഷാസേന ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ പുറത്തിറങ്ങുന്നവർ കർശനമായും സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. ലോക്ക് ഡൗൺ പ്രദേശങ്ങളില്ലുള്ളവർക്ക് ആരോഗ്യ പരമായ ആവശ്യങ്ങൾക്കും അത്യാവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിനുമാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്. ലോക്ക് ഡൗൺ പ്രദേശങ്ങൾ മറി കടന്ന് പോകുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും സുരക്ഷാസേന വ്യക്തമാക്കിയിട്ടുണ്ട്.