കുവൈറ്റിൽ മധ്യാഹ്ന ജോലിക്ക് ഇന്നുമുതൽ വിലക്ക്

കുവൈറ്റ് സിറ്റി :മുൻവർഷങ്ങളിലേതുപോലെ ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെ കുവൈറ്റിൽ മധ്യാഹ്ന ജോലിക്ക് വിലക്ക്. ഉച്ചസമയത്ത് പുറം ജോലിക്കുള്ള വിലക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.

ഈ മാസങ്ങളിൽ രാജ്യത്ത് കനത്ത ചൂട് അനുഭവപ്പെടുന്നതിനാൽ തൊഴിലാളികൾക്ക് സൂര്യാതാപം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കാണ് വിലക്ക് ഏർപ്പെടുത്തുന്നത്. നിയമം പാലിക്കുന്നുണ്ടോ എന്ന് കർശനമായി പരിശോധിക്കുമെന്നും ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മാൻപവർ അതോറിറ്റി അറിയിച്ചു. നിയമ ലംഘനം കണ്ടെത്തിയാൽ ആദ്യം നോട്ടീസ് നൽകും. പിന്നീടും ആവർത്തിച്ചാൽ ഒരു തൊഴിലാളിക്ക് 100 ദിനാർ വീതം പിഴയും സ്ഥാപനത്തിനെതിരെ നിയമ നടപടികളും ഉണ്ടാകും.