കർഫ്യൂ നിയമങ്ങൾ ലംഘിച്ച 45 കടകൾ അടപ്പിച്ചു

കുവൈത്ത് സിറ്റി: കഴിഞ്ഞ മാസം കർഫ്യൂ നിയമങ്ങൾ ലംഘിച്ച 45 കടകൾ അടപ്പിച്ചു. ഇൻസ്പെക്ഷൻ ടീം മെയ് മാസത്തിൽ നടത്തിയ പരിശോധന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കൈമാറിയത്.

2938 കോപ്പറേറ്റീവ് സൊസൈറ്റികളിലും 1779 സപ്ലൈ ഷോപ്പുകളിലും ഉൽപ്പന്നങ്ങളുടെ സുഗമമായ വിൽപ്പന, ചരക്കുകളുടെ വിതരണം എന്നിവയിൽ ഇൻസ്പെക്ഷൻ ടീം കഴിഞ്ഞമാസം പരിശോധന നടത്തിയിരുന്നു. അടപ്പിച്ച കടകൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു.