പൊതുമാപ്പില്ല, വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം.

കുവൈത്ത് സിറ്റി :കുവൈത്തിൽ വീണ്ടും പൊതുമാപ്പ് ഏർപ്പെടുത്തിയെന്നും അനധികൃത താമസക്കാർക്ക് ഇത് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാമെന്നുമുള്ള പ്രചരണങ്ങളെ നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധിച്ച് കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയകളിലൂടെ വ്യാപകമായി വ്യാജ പ്രചാരണങ്ങൾ നടന്നിരുന്നു. താമസ രേഖകൾ കയ്യിലില്ലാതെ തങ്ങുന്ന വിദേശികൾക്ക് ജനുവരി 29 മുതൽ ഫെബ്രുവരി 24 വരെ പിഴയടച്ച് ഇക്കാമ നിയമ വിധേയമാക്കാമെന്നും അല്ലെങ്കിൽ പിഴയടക്കാതെ നാട്ടിലേക്ക് മടങ്ങാമെന്നുമായിരുന്നു പ്രചരണം. അഭ്യുഹങ്ങൾ ശക്തമായതോടെയാണ് ആഭ്യന്തരവകുപ്പ് വാർത്ത കുറിപ്പ് ഇറക്കി വ്യാജ പ്രചാരണങ്ങളെ നിഷേധിച്ചത്.