കുവൈറ്റിൽ വീണ്ടും പ്രവാസി ആത്മഹത്യ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വീണ്ടും രണ്ട് പ്രവാസി ആത്മഹത്യ റിപ്പോർട്ട് ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഹ്മദിയിൽ ഒരു ഇന്ത്യക്കാരിയും വെസ്റ്റ് മിശ്റഫിൽ ഒരു നേപ്പാളിയുമാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.

അഹ്മദിയിലെ റൂമിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. നേപ്പാളി സ്വദേശി മിശ്റഫിലേ ആശുപത്രിയിലാണ് തൂങ്ങിമരിച്ചത്. ഇയാൾ കൊറോണ ബാധിതനായി ചികിത്സയിലിരിക്കെയാണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ആഴ്ചയിലായി മൂന്ന് പ്രവാസികളും ആത്മഹത്യ ചെയ്തതായി റിപ്പോർട്ട് ചെയ്തിരുന്നു