കുവൈറ്റിൽ 719 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കുവൈറ്റിൽ 156 ഇന്ത്യക്കാർ ഉൾപ്പെടെ 719 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27762 ആയി. അതേസമയം 1513 പേരാണ് ഇന്ന് മാത്രം കോവിഡിൽ നിന്നും മുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ 12899 പേർ രോഗമുക്തി നേടി.

രാജ്യത്ത് എട്ടു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണസംഖ്യ 220 ആയി. ഇപ്പോൾ നിലവിൽ 14643 പേരാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 204 പേർ ഗുരുതരാവസ്ഥയിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3,664 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. രാജ്യത്ത് ആകെ 297026 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്.