കുവൈത്തിൽ ബാങ്കുകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും

കുവൈത്ത് സിറ്റി :ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട ബാങ്കുകൾ ഇന്ന് മുതൽ കുവൈറ്റിൽ പ്രവർത്തനം ആരംഭിക്കും. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം എടുത്തതിനെ തുടർന്ന് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുമെന്നും അസോസിയേഷൻ അറിയിച്ചു.