ജോലിക്കാരി വീട്ടുടമസ്ഥനെ അടിച്ചതായി പരാതി

കുവൈത്ത് സിറ്റി : ജോലിക്കാരി വീട്ടുടമസ്ഥനേയും അവരുടെ ഭാര്യയേയും അടിച്ചതായി പരാതി. ജാബർ അൽ അഹമ്മദ് പോലീസ് സ്റ്റേഷനിലാണ് ഇവർ ജോലിക്കാരിക്കെതിരെ പരാതി രജിസ്റ്റർ ചെയ്തത്.

ഫിലിപ്പിനോ സ്വദേശിയായ ജോലിക്കാരി തന്നെയും തന്റെ ഭാര്യയും അടിക്കുകയായിരുന്നു എന്നാണ് പൊലീസിന് നൽകിയ മൊഴി. കൂടാതെ ഇവരുടെ മെഡിക്കൽ റിപ്പോർട്ടും ഇവർ പോലീസിന് നൽകിയിട്ടുണ്ട്.

എന്നാൽ വീട്ടുടമസ്ഥനും ഭാര്യയും തന്നെ അടിച്ചപ്പോൾ പ്രതിരോധം മാത്രമാണ് താൻ ചെയ്തത് എന്നാണ് ജോലിക്കാരിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരം. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.