കുവൈത്ത് പൊതുമാപ്പ് : താമസ നിയമലംഘകരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും

കുവൈറ്റ് സിറ്റി: രണ്ടുതവണ പൊതുമാപ്പ് നൽകിയിട്ടും പ്രയോജനപ്പെടുത്താതെ താമസനിയമം ലംഘിക്കുന്നവരെ കരിമ്പട്ടികയിൽ പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരക്കാർക്ക് വിസ പുതുക്കാൻ കഴിയില്ല. പൊതു മാപ്പിൽ രജിസ്റ്റർ ചെയ്തവർക്ക് പിഴ ഒഴിവാക്കിയതോടൊപ്പം നിയമാനുസൃതം വിസ പുതുക്കി കുവൈറ്റിലേക്ക് തിരിച്ചുവരാനും അനുമതി നൽകിയിട്ടുണ്ട്.

എന്നാൽ രണ്ടുതവണ പൊതുമാപ്പ് നൽകിയിട്ടും ഭൂരിഭാഗം താമസ നിയമലംഘകരും പ്രയോജനപ്പെടുത്താത്ത സാഹചര്യത്തിലാണ് ഈ കടുത്ത തീരുമാനം എടുത്തിരിക്കുന്നത്. കൂടാതെ ഇവരെ നാടുകടത്തലിന് വിധേയരാക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ കഴിഞ്ഞാൽ കർശന പരിശോധന നടത്തി അനധികൃത താമസക്കാരെ പിടികൂടി നാടുകടത്താനാണ് അധികൃതരുടെ നീക്കം