കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസിഡറായി സിബി ജോർജ്ജ്

കുവൈത്ത് സിറ്റി : കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസിഡർ ആയി സിബി ജോർജിനെ നിയമിച്ചു. 1993 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറായിരുന്ന സിബി ജോർജ് 2017 സ്വിറ്റ്സർലാൻഡിൽ ഇന്ത്യൻ അംബാസിഡർ ആയി ചാർജ് എടുത്തിരുന്നു.

ഓഗസ്റ്റ് ഒന്ന് മുതൽ കുവൈത്ത് ഇന്ത്യൻ അംബാസിഡർ ആയി ഇദ്ദേഹം ചാർജ് എടുക്കും. പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ പൊളിറ്റിക്കൽ ഓഫീസറായിട്ടായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ നിയമനം. പിന്നീട് ദോഹ, ടെഹ്‌റാൻ, റിയാദ് വാഷിംഗ്ടൺ ഡിസി എന്നിവിടങ്ങളിലും ജോലി ചെയ്തിരുന്നു.

കോട്ടയമാണ് ജന്മസ്ഥലം. പാലാ പൊടിമറ്റം കുടുംബത്തിലെ അംഗമാണ്.