റിസർവേഷൻ സംവിധാനം ഉപയോഗിച്ച് മത്സ്യ മാർക്കറ്റ്കൾ തുറക്കും

കുവൈറ്റ് സിറ്റി: ആഗോള മഹാമാരിയായ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡോണിനെ തുടർന്ന് അടച്ചിട്ട മത്സ്യ മാർക്കറ്റുകൾ റിസർവേഷൻ സംവിധാനങ്ങൾ ഉപയോഗിച്ച് തുറക്കാൻ ഒരുങ്ങുന്നു. റിസർവേഷൻ മുൻഗണന പരിഗണിച്ചായിരിക്കും മത്സ്യ മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുക. അപ്പോയിന്മെന്റ് എടുക്കുന്നതിനായി മത്സ്യം- പച്ചക്കറി മാർക്കറ്റുകൾ വാണിജ്യ മന്ത്രാലയത്തിന്റെ ഷോപ്പിംഗ് വെബ്സൈറ്റിൽ ഉൾപ്പെടുത്തിട്ടുണ്ട്. www.moci.shop എന്ന വെബ്സൈറ്റിലൂടെ അപ്പോയിന്മെന്റ് എടുക്കാം. അപ്പോയ്ന്റ്മെന്റ് എടുക്കുന്നവർക്ക് ഫോണിൽ ബാർകോഡ് ലഭിക്കും. വാണിജ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് ശുഐബ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

റിസർവേഷൻ ഇല്ലാത്ത പക്ഷം ആളുകൾ കൂട്ടമായി എത്തി കൊറോണ വ്യാപനം ഉണ്ടാക്കും എന്നതിനാലാണ് ഇത്തരം സംവിധാനം ഒരുക്കുന്നത്.