കുവൈത്ത് ഇന്ത്യൻ എംബസി റജിസ്ട്രേഷൻ പുനസ്ഥാപിച്ചു

കുവൈത്ത് സിറ്റി: ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ഇന്ത്യൻ എംബസി രജിസ്ട്രേഷൻ പുനസ്ഥാപിച്ചു. http://indemkwt.com/eva/ എന്ന വെബ്സൈറ്റിലൂടെയാണ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾ രജിസ്റ്റർ ചെയ്യേണ്ടത്. ആദ്യഘട്ടം നടത്തിയ രജിസ്ട്രേഷനിൽ അറുപതിനായിരത്തിലധികം പ്രവാസികളാണ് രജിസ്റ്റർ ചെയ്തത്.

രണ്ടാം ഘട്ടമായാണ് പുതിയ വെബ്സൈറ്റ് ഇന്ത്യൻ എംബസി പുറത്തുവിട്ടത്. എന്നാൽ ഡാറ്റ ശേഖരിക്കുക മാത്രമാണ് ഈ രജിസ്ട്രേഷൻ വഴി ഉദ്ദേശ്യമെന്നും മടക്കയാത്രയ്ക്കുള്ള സീറ്റ് സ്ഥിരീകരിക്കുന്നതുമായി ഇതിന് ബന്ധമില്ലെന്നും എംബസി അറിയിച്ചു.