പ്രത്യേക ചാർട്ടേഡ് വിമാനത്തിന്റെ ഒന്നാംഘട്ട രജിസ്ട്രേഷൻ അവസാനിച്ചു

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് സംഘടനയായ കല കുവൈറ്റ് ഏർപ്പെടുത്തുന്ന പ്രത്യേക ചാർട്ടേഡ് വിമാനത്തിന്റെ ഒന്നാംഘട്ട രജിസ്ട്രേഷൻ അവസാനിച്ചു. നിരവധി പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങാനായി കല കുവൈറ്റിൽ രജിസ്റ്റർ ചെയ്തത്.

എന്നാൽ രജിസ്റ്റർ ചെയ്തവരെ കല കുവൈറ്റ് ഭാരവാഹികൾ എന്ന പേരിൽ പലരും ബന്ധപ്പെടുന്നുണ്ടെന്നും അതിൽ വഞ്ചിതരാകരുതെന്നും കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു. കൂടാതെ രജിസ്റ്റർ ചെയ്തവരെ ഭാരവാഹികൾ നേരിട്ട് ബന്ധപ്പെടുമെന്നും ഇവരെ ബന്ധപ്പെടാൻ സംഘടന ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നും കൂട്ടിച്ചേർത്തു.