കുവൈറ്റിൽ മലയാളി ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചു

കുവൈത്ത് സിറ്റി :കുവൈറ്റിൽ മലയാളി ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സൂപ്പിക്കാവീട്ടിൽ മുഹമ്മദ് നജീബ് ആണ് മരിച്ചത്. 64 വയസ്സായിരുന്നു. കഴിഞ്ഞദിവസം ശ്വാസതടസ്സത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.