കർഫ്യൂ നിയമം ലംഘിച്ച 13 പേർക്കെതിരെ ഇന്ന് കേസെടുത്തു

കുവൈറ്റ് സിറ്റി : കർഫ്യൂ നിയമം ലംഘിച്ച13 പേർക്കെതിരെ ഇന്ന് കേസെടുത്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 12 കുവൈറ്റ്‌ പൗരന്മാർക്കും ഒരു പ്രവാസിക്കെതിരെയും ആണ് ഇന്ന് പൊലീസ് കേസെടുത്തത്.

ക്യാപിറ്റൽ ഗവർണറേറ്റിലുള്ള 2 പേർക്കും, ഹവല്ലിയിലുള്ള 10 പേർക്കും ഒരു ജഹ്‌റ സ്വദേശിക്കും എതിരെയാണ് കേസെടുത്തത്. ഇവരെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ ആരംഭിച്ചു.